വിയ്യൂര്‍ ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചനിലയിൽ
1454739
Friday, September 20, 2024 11:19 PM IST
വിയ്യൂര്‍: സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ സ്വദേശി നെച്ചിയില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന് സജീവനാണ് (49) മരിച്ചത്. രണ്ടുവര്‍ഷമായി തടവിലായിരുന്നു.
2013ല്‍ കഞ്ചാവുകേസില്പെട്ടാണ് ശിക്ഷ ലഭിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സെല്ലിനു പുറത്തുപോയിരുന്ന മറ്റു തടവുകാര്‍ തിരികെയെത്തിയപ്പോഴാണ് ഇയാളെ തൂങ്ങിയനിലയില്‍ കണ്ടത്.
ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനിയാണു ഭാര്യ. മക്കള്‍: ദീല്രാജ്, കൃഷ്ണേന്ദു, അതുൽകൃഷ്ണ.