അടാട്ട്: അമ്പലംകാവിൽ കെട്ടിട നിർമാണത്തിനിടയിൽ മൺകൂന ഇടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചുച ഒരാൾക്ക് പരിക്ക്. മലപ്പുറത്തെ കാരാറുകാരന്റെ തൊഴിലാളിയായ വെസ്റ്റ് ബംഗാൾ സ്വദേശിയായ നജിബുൾ റഹ്മാൻ ഖാൻ(30) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി ജലാലുദീൻ മകൻ എസ്.കെ. ബാനു(36) പരിക്കേറ്റ് അമല ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് നാട്ടുകാരും മുതുവറ ആക്ട്സ് പ്രവർത്തകരും ചേർന്ന് അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും നജിബുൾ റഹ്മാൻഖാന്റെ ജീവൻ രക്ഷിക്കാനായില്ല.