ഭിന്നശേഷിക്കാര്‍ക്കു സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
1454793
Saturday, September 21, 2024 2:04 AM IST
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തിലെ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായുള്ള ക്ഷേമപദ്ധതിയിലുള്പ്പെടുത്തി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം കിഴക്കേ കോടാലി ഗ്രാമമന്ദിരത്തില്‍ സംഘടിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ്. നിജില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.എസ്. സൂരജ്, ഗീത ജയന്, സീബ ശ്രീധരന്, വയോജന ക്ലബ് സെക്രട്ടറി എ.കെ. രാജന്, ഭിന്നശേഷി സംഘടന പ്രതിനിധികളായ കെ.കെ. സന്തോഷ്, ടി.വി. സുധീഷ്, വയോജന ക്ലബ് എക്സിക്യൂട്ടീവ് അംഗം ഒ.എസ്. മാധവന്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ സി.എസ്.ബിജിമോള്‍, ടി.എ. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.