ചുമതലയേറ്റ ആർടിഒയ്ക്കു ബസുടമകളുടെ സ്വീകരണം
1454523
Friday, September 20, 2024 1:55 AM IST
തൃശൂർ: രണ്ടുവർഷമായി നാഥനില്ലാക്കളരിയായി കിടന്നിരുന്ന തൃശൂർ റോഡ് ട്രാൻസ്പോർട്ട് ഓഫീസിനു നാഥനായി. പുതിയതായി ചുമതലയേറ്റ ആർടിഒ ജയേഷിനു പ്രൈവറ്റ് ബസ് ഉടമ സംരക്ഷണസമിതി സ്വീകരണം നല്കി.
ആർടിഒയെ നിയമിക്കണമെന്നാവശ്യപ്പെട്ടു ദിവസങ്ങൾക്കുമുന്പ് സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തിയിരുന്നു. ബസ് ഉടമകളുടേതടക്കം നിരവധി ഫയലുകളാണ് ആർടി ഓഫീസിൽ കെട്ടിക്കിടക്കുന്നത്. ആർടിഒ ഇല്ലാത്തതിനാൽ ഫയലുകൾ തീർപ്പാകാത്തതു വലിയ ബുദ്ധിമുട്ടായിരുന്നു. പുതിയ ആർടിഒ ചുമതലയേറ്റതോടെ ഫയൽനീക്കം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണു ബസ് ഉടമകൾ അടക്കമുള്ള വാഹന ഉടമകൾ.
സംരക്ഷണസമിതി രക്ഷാധികാരിയും ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ ഗോപിനാഥ് തെറ്റാട്ട് ആർടിഒയെ ബൊക്കെ നല്കിയാണു വരവേറ്റത്. സംസ്ഥാന പ്രസിഡന്റ് ടി.എ. ഹരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെജി ആനത്താരയ്ക്കൽ, സംസ്ഥാന ട്രഷറർ സോൾവിൻ ജോസ്, ബൈജു എന്നിവർ പ്രസംഗിച്ചു.