അട്ടപ്പാടി ജനതയ്ക്ക് നിരാശ; അ​ണ​ക്കെ​ട്ടെന്ന സ്വപ്നം ജലരേഖയായി
Monday, September 23, 2024 1:35 AM IST
അഗ​ളി: ​അ​ട്ട​പ്പാ​ടി​യി​ൽ അ​ണ​ക്കെ​ട്ട് എ​ന്ന പ്ര​തീ​ക്ഷ ജ​ല​രേ​ഖ​യാ​കു​ന്നു.​ അ​ട്ട​പ്പാ​ടി ചി​റ്റൂ​രി​ൽ ശി​രുവാ​ണി​പ്പു​ഴ​ക്ക് കു​റു​കെ അ​ണ​ക്കെ​ട്ട് നി​ർ​മിക്കാ​നു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ നീ​ക്കം കേ​ന്ദ്ര​പ​രി​സ്ഥി​തി മന്ത്രാലയം നി​രാ​ക​രി​ച്ചു.

ത​മി​ഴ്നാ​ടു​മാ​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ച് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മേ അ​ണ​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​കാ​നാ​കൂ എ​ന്നും മ​ന്ത്രാ​ല​യ വി​ദ​ഗ്ധ​സ​മി​തി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ല​പാ​ട് അ​ട്ട​പ്പാ​ടി​ക്കാ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. അ​ണ​ക്കെ​ട്ടി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ നാ​ല​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ണ​ക്കെ​ട്ടി​ന്‍റെ പേ​രി​ൽ ദു​രി​തം പേ​റി വ​രി​ക​യാ​ണ്. ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ അ​ണ​ക്കെ​ട്ട് ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ആ​യി​രു​ന്നു ജ​ന​ങ്ങ​ൾ.​ മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രുകളും ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​രും അ​ണ​ക്കെ​ട്ട് നി​ർ​മാ​ണം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളാ​യി​രു​ന്നു ഇ​തു​വ​രെ ന​ൽ​കി​യി​രു​ന്ന​ത്.

അ​ട്ട​പ്പാ​ടി​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 1970ൽ ​സി. അ​ച്യു​ത​മേ​നോ​ൻ മ​ന്ത്രി​സ​ഭ​യാ​ണ് അ​ട്ട​പ്പാ​ടി വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. 5.2 മീ​റ്റ​ർ ഉ​യ​ര​വും 10 ടി​എം​സി ജ​ല സം​ഭ​ര​ണ ശേ​ഷി​യു​മു​ള്ള അ​ണ​ക്കെ​ട്ട് നി​ർ​മിക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. 4.36 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​ണ​ക്കെ​ട്ടി​നാ​യി അ​ന്ന് വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. അ​ഞ്ച് മെ​ഗാവാ​ട്ട് വൈദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് പു​റ​മേ കൊ​ടുംവ​ര​ൾ​ച്ച നേ​രി​ട്ടി​രു​ന്ന കി​ഴ​ക്കന​ട്ട​പ്പാ​ടി​യി​ലെ 4347 ഹെ​ക്ട​ർ സ്ഥ​ല​ത്തെ ജ​ല​സേ​ച​ന​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ ക​ൽ​ക്ക​ണ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​വും ല​ക്ഷ്യ​മി​ട്ടി​രു​ന്നു.​

കി​ഴ​ക്ക​ന​ട്ടപ്പാടി​യി​ൽ ക​രി​മ്പ്, തെ​ങ്ങ്, ചെ​റുധാ​ന്യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ക​സ​ന​മാ​യി​രു​ന്നു മു​ഖ്യല​ക്ഷ്യം. അ​ണ​ക്കെ​ട്ടി​നു വേ​ണ്ടി 350 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് അ​ക്വ​യ​ർ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.​

ഇ​തി​ൽ 75% ഭൂ​മി​യും പൊ​ന്നി​ൻവി​ല​യ്ക്ക് എ​ടു​ത്തുക​ഴി​ഞ്ഞു.​ നി​ർ​ദിഷ്ട അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് അ​ണ​ക്കെ​ട്ടി​നാ​യു​ള്ള അ​സ്ഥി​വാ​രം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ക​നാ​ലി​ന്‍റെ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കി.


അ​ണ​ക്കെ​ട്ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലാ​യി സൈ​റ്റ് ഓ​ഫീ​സു​ക​ൾ നി​ർ​മിച്ചു. അ​ഗ​ളി​യി​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി നി​ര​വ​ധി ക്വാർ​ട്ടേ​ഴ്സു​ക​ളും സ്റ്റോ​ർ റൂ​മു​ക​ളും നി​ർ​മിച്ചു.
പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​ട്ട​ന​വ​ധി കെ​ട്ടി​ട​ങ്ങ​ളും എ​ക്സി​ക്യൂട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക കെ​ട്ടി​ട​ങ്ങ​ളും മ​റ്റ് ഓ​ഫീ​സു​ക​ളും അ​ന​വ​ധി സ്ഥാ​പ​ന​ങ്ങ​ളും​ നി​ർ​മിച്ചു.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ലവ​രു​ന്ന യ​ന്ത്ര സാ​മ​ഗ്രി​ക​ളും സ്‌​ളൂ​യീ​സ് വാ​ൽ​വു​ക​ളും വി​വി​ധ​ങ്ങ​ളാ​യ മോ​ട്ടോ​റു​ക​ളും, ലോ​റി ട്ര​ക്ക് തു​ട​ങ്ങി വി​വി​ധ വാ​ഹ​ന​ങ്ങ​ളും വാ​ങ്ങി​ക്കൂ​ട്ടി.

നാ​ല് സ​ബ് ഡി​വി​ഷ​നു​ക​ളി​ലാ​യി 250 ലേ​റെ ഉ​ദ്യോ​ഗ​സ്ഥ​രെ വ്യ​ന്യ​സി​ച്ചി​രു​ന്നു. ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​ന്ന അ​ണ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ പ​ണി​ക​ൾ 1985 ൽ ​കൂ​ലിത​ർ​ക്ക​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ നി​രാ​ഹാ​രസ​മ​ര​ത്തെ തു​ട​ർ​ന്ന് മ​ന്ദ​ഗ​തി​യി​ലാ​കുകയും തു​ട​ർ​ന്ന് നി​ശ്ച​ല​മാ​വു​ക​യു​മാ​രു​ന്നു.

അ​ണ​ക്കെ​ട്ടി​നു വേ​ണ്ടി അ​ന്ന് സ​ർ​ക്കാ​ർ പൊ​ന്നി​ൻവി​ല​യ്ക്കെ​ടു​ത്ത ഭൂ​മി​ നാ​ല​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട​പ്പോ​ഴേ​ക്കും വ​ൻ വ​ന​മാ​യി വ​ള​ർ​ന്നു ക​ഴി​ഞ്ഞു. ആ​ന അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി.​

വ​ന​പാ​ത​യി​ലൂ​ടെ​യു​ള്ള ക​ർ​ഷ​ക​രു​ടെ​യും കാ​ൽ​ന​ടയാ​ത്ര ഭീ​തി​ത​മാ​ണ്.​ മൂ​ന്നാം ത​ല​മു​റ​യി​ലേ​ക്ക് ക​ട​ന്ന ഈ ​വ​ന​വാ​സ​ജീ​വി​തം ക​ർ​ഷ​ക​രെ ചെ​റു​തായൊ​ന്നു​മ​ല്ല വേ​ദ​നി​പ്പി​ച്ച​ത്. എ​ന്നെ​ങ്കി​ലും അ​ണ​ക്കെ​ട്ട് നി​ർ​മാണം ഉ​ണ്ടാ​കു​മെ​ന്നും അ​തി​ലൂ​ടെ ഈ ​ദു​രി​തജീ​വി​ത​ത്തി​ന് മാ​റ്റം ഉണ്ടാ കു​മെ​ന്നും പ്ര​തീ​ക്ഷി​ച്ചു കാ​ത്തി​രു​ന്ന ക​ർ​ഷ​കസ​മൂ​ഹ​ത്തിന് നെ​റു​ക​യി​ലെ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​യി വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ വി​ജ്ഞാ​പ​നം.

അ​ന്ന് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന അ​ണ​ക്കെ​ട്ടി​നേ​ക്കാ​ൾ ഉ​യ​രം കു​റ​ച്ചു​കൊ​ണ്ടും ക​നാ​ൽ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​മു​ള്ള അ​ണ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ട്ട​ത്.