യു​വ​തി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
Sunday, September 22, 2024 10:36 PM IST
ചാ​ത്ത​ന്നൂ​ർ : യു​വ​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​ന്നൂ​ർ മീ​നാ​ട് പാ​ല​മൂ​ക്ക് രോ​ഹി​ണി​യി​ൽ ജി​ജോ ഗോ​പി​നാ​ഥ​ന്‍റെ ഭാ​ര്യ റെ​നി (34) യാ​ണ് മ​രി​ച്ച​ത്. മ​യ്യ​നാ​ട് റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 8.30നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്ത് നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​യ മ​ല​ബാ​ർ എ​ക്സ്പ്ര​സ് ആ​ണ് ത​ട്ടി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

റെ​നി ഭ​ർ​ത്താ​വി​നൊ​പ്പം ഗ​ൾ​ഫി​ലാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ജി​ജോ​യും ഓ​ണ​ത്തി​ന് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ റെ​നി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ചാ​ത്ത​ന്നൂ​ർ പോ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച യു​വ​തി റെ​നി യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് കൊ​ടു​ത്തു. മ​ക്ക​ൾ : ധ​ന​ശ്രീ, ദി​യ ല​ക്ഷ്മി.