ബാറിലെ തർക്കം, വീട്ടിലെത്തി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
1454805
Saturday, September 21, 2024 2:04 AM IST
ഒളരിക്കര: ബാറിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കുത്തിപ്പരിക്കേല്പിച്ചു.
ഗുരുതരമായി പരിക്കേറ്റനിലയില്‍ ഒളരി കടവാരം റോഡില്‍ കോഴിക്കോട്ട രാഘവന്റെ മകന് രാജിവിനെ(35) തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുതുര്‍ക്കര സ്വദേശിയും ഇപ്പോള്‍ അടാട്ട് ഭാഗത്തു താമസിക്കുന്നയാളുമായ റിജോ, ഗുരുവായൂര്‍ തൈക്കാട് താമസിക്കുന്ന വിനു എന്നിവരെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കോൺഗ്രസ് നേതാവായിരുന്ന അയ്യന്തോള്‍ ലാല്‍ കൊലക്കേസിലെ പ്രതിയാണ് റിജോ. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. എൽത്തുരുത്തിലെ നിയ റീജൻസി ബാറില്വച്ചാണു തർക്കമുണ്ടായത്.
പിന്നീട് രാത്രിയിൽ ഒത്തുതീര്പ്പാക്കാനെന്നു പറഞ്ഞു വീട്ടില്‍നിന്നു വിളിച്ചിറക്കി മാരകായുധമുപയോഗിച്ചു കുത്തുകയായിരുന്നു.