അമല ഡേ കെയർ ഓങ്കോളജി സെന്റർ പൂങ്കുന്നത്തു തുറന്നു
1454798
Saturday, September 21, 2024 2:04 AM IST
തൃശൂർ: അമല ആശുപത്രി കാൻസർ രോഗികൾക്കുവേണ്ടി പ്രീമിയർ സൗകര്യങ്ങളോടെ പൂങ്കുന്നത്ത് ആരംഭിച്ച ഡേ കെയർ ഓങ്കോളജി സെന്ററിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിച്ചു.
ദേവമാത പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു. കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണരാമൻ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ഓങ്കോളജിസ്റ്റ് ഡോ. പി. ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ സുരേഷ് കൃഷ്ണൻ, സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റണി കുരുതുകുളങ്ങര, എഫാത്ത എംഡി തോമസ് ജെ. പൂണോലിൽ എന്നിവർ പ്രസംഗിച്ചു.