ആവേശമായി ഇരുട്ടുകുത്തി ജലോത്സവം
1454795
Saturday, September 21, 2024 2:04 AM IST
കയ്പമംഗലം: മതിലകം - പടിയൂർ പൈതൃകം സാംസ്കാരിക കൂട്ടായ്മ രണ്ടാമത് ഇരുട്ടുകുത്തി ജലോത്സവം സംഘടിപ്പിച്ചു.
മന്ത്രി ആർ. ബിന്ദു ജലോത്സവം ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷതവഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഫ്ലാഗ്ഓഫ് നിർവഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് എന്നിവർ തുഴ കൈമാറ്റം നടത്തി. റോബൻ റോച്ച പടിയൂർ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ ഒ.എ. ജെൻഡ്രിൻ, ജോയ്സി ആന്റണി, പൈതൃകം ക്ലബ് കൺവീനർ അനിൽകുമാർ, ഫാ. ഷൈജൻ കളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. 10 ഇരുട്ടുകുത്തി വള്ളങ്ങളാണ് കനോലി കനാലിൽ നടന്ന ജലോത്സവത്തിൽ പങ്കെടുത്തത്.