ആ​ശാ​ങ്ക​ണം ഓ​ണാ​ഘോ​ഷം
Sunday, September 22, 2024 4:05 AM IST
മൂ​വാ​റ്റു​പു​ഴ: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ സം​ഘ​ടി​പ്പി​ച്ച ആ​ശാ​ങ്ക​ണം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​യും അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​രു​ടെ​യും പാ​ലി​യേ​റ്റീ​വ് ന​ഴ്സു​മാ​രു​ടെ​യും സം​യു​ക്ത ഓ​ണാ​ഘോ​ഷ​മാ​ണ് എം​എ​ൽ​എ സം​ഘ​ടി​പ്പി​ച്ച​ത്. നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​റു​നൂ​റോ​ളം വ​നി​ത​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വാ​തി​ര, വ​ടം​വ​ലി, റൊ​ട്ടി ക​ടി, ക​സേ​ര ക​ളി മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. മ​ക്ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി.

വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ഒ​ന്നാം സ്ഥാ​ന​വും ആ​വോ​ലി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. തി​രു​വാ​തി​ര, റൊ​ട്ടി​ക​ടി, ക​സേ​ര​ക​ളി, ഫോ​ട്ടോ കോ​ണ്ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ വ​നി​ത​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ആ​ശാ​ങ്ക​ണം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി എ​ൽ​ദോ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ സി​നി ബി​ജു, ഉ​ല്ലാ​സ് തോ​മ​സ്, റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, ഒ.​പി ബേ​ബി, കെ.​പി. ഏ​ബ്ര​ഹാം, ഷെ​ൽ​മി ജോ​ണ്‍​സ്, അ​ൻ​സി ജോ​സ്, ജാ​ൻ​സി മാ​ത്യു, സ​ജി കെ. ​വ​ർ​ഗീ​സ്, പി.​എം അ​ബ്ദു​ൽ​സ​ലാം, ജോ​ളി മ​ണ്ണൂ​ർ, ജി​നു മ​ടേ​യ്ക്ക​ൻ, അ​മ​ൽ ബാ​ബു, അ​സ്മാ ബീ​ഗം, ബി​ന്ദു ജ​യ​ൻ, ലൈ​ലാ ഹ​നീ​ഫ, റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, കെ.​എം. പ​രീ​ത്, മു​ഹ​മ്മ​ദ് പ​ന​ക്ക​ൽ, കെ.​എം. അ​ബ്ദു​സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.