ഓണക്കിറ്റ് സമ്മാനിച്ച് ബെന്നി ബഹനാന് എംപി
1454878
Saturday, September 21, 2024 3:50 AM IST
അങ്കമാലി: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ലിസ്റ്റിലുള്ള അതിദരിദ്രര്‍ക്ക് ബെന്നി ബഹനാന് എംപി ഓണക്കിറ്റ് സമ്മാനിച്ചു. നെസ്ലെ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ വിവിധ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ 20 കിലോ വരുന്ന 450 കിറ്റുകളാണ് വിതരണം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പി.ജെ.ജോയ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ബിബീഷ്, ലതിക ശശികുമാര്‍, ഷൈജന്‍ തോട്ടപ്പള്ളി, വിജി ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ലാലി ആന്റു, ഷൈജോ പറമ്പി, കെ.പി.ബേബി, പി.വി.സജീവന്,
അമ്പിളി ബാലകൃഷ്ണന്, ഗ്രേസി ചാക്കോ, ഷിജി വര്‍ഗീസ്, ഷീജ സെബാസ്റ്റ്യന്‍, ഷാനിത നൗഷാദ്, കെ.പി.അയ്യപ്പന്, റോസി പോള്‍, മേരി പൈലി, പ്രിയ രഘു, വര്‍ഗീസ് മാണിക്യത്താന്‍, സിനി മാത്തച്ചന്, ബൈജു മേനാച്ചേരി, ടി.എം.വര്‍ഗീസ്, റെന്നി പാപ്പച്ചന്, കെ.കെ. ജോഷി, അനീഷ് മണവാളന് എന്നിവര്‍ പ്രസംഗിച്ചു.