അ​ന​ധി​കൃ​ത ഗ്യാ​സ് ഗോ​ഡൗ​ണി​ൽ തീപിടിത്തം: ചി​കി​ത്സ​യി​ലിരു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, September 22, 2024 3:28 AM IST
ആ​ലു​വ: പാ​ച​ക വാ​ത​കം സി​ലി​ണ്ട​റി​ലേ​ക്ക് നി​റ​ച്ചു​കൊ‌​ടു​ക്കു​ന്ന അ​ന​ധി​കൃ​ത കേ​ന്ദ്ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബീ​ഹാ​ർ മി​സാ​പ്പൂ​ർ സ്വ​ദേ​ശി രാ​മാ​ന​ന്ദ് (48) മ​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച രാ​മാ​ന​ന്ദി​ന്‍റെ മൃ​ത​ദേ​ഹം എം​ബാം ചെ​യ്ത് നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു.

കു​ന്ന​ത്തേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ മൂ​ന്നാ​ഴ്ച മു​മ്പാ​യി​രു​ന്നു അ​പ​ക​ടം. രാ​മാ​ന​ന്ദി​ന്‍റെ മ​ര​ണ​കാ​ര​ണം മ​ഞ്ഞ​പ്പി​ത്ത​വും ന്യൂ​മോ​ണി​യ​യു​മാ​ണെ​ന്ന് ആ​ലു​വ പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ഷ​ൻ 174 പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.


ആ​ലു​വ മേ​ഖ​ല​യി​ലെ വി​വി​ധ ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന സി​ലി​ണ്ട​റു​ക​ളി​ലെ പാ​ച​ക വാ​ത​കം വാ​ണി​ജ്യ സി​ലി​ണ്ട​റി​ലേ​ക്ക് മാ​റ്റി​ നി​റ​യ്ക്കു​ക​യാ​ണി​വി​ടെ ചെ​യ്തി​രു​ന്ന​ത്.