എം​എ​ൽ​എ​യു​മാ​യി സം​വാ​ദ സ​ന്ധ്യ
Sunday, September 22, 2024 3:54 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​മാ​യി സം​വാ​ദ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. രാ​ഷ്ട്ര നി​ർ​മ​തി​യും യു​വ​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ നി​ര​വ​ധി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

നി​ർ​മ​ലാ​യ​നം എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന സ​പ്ത​ദി​ന എ​ൻ​എ​സ്എ​സ് ക്യാ​ന്പി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഗ​വ. മോ​ഡ​ൽ ഹൈ​സ്കൂ​ളി​ൽ സം​വാ​ദ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ മി​ക​ച്ച രാ​ജ്യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കേ​ണ്ട​ത് ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യാ​ണെ​ന്ന് എം​എ​ൽ​എ സം​വാ​ദ​ത്തി​ൽ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി​യ ശേ​ഷ​മാ​ണ് എം​എ​ൽ​എ സം​വാ​ദ സ​ന്ധ്യ അ​വ​സാ​നി​പ്പി​ച്ച​ത്.

ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി മോ​ഡ​ൽ ഹൈ​സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ക്യാ​ന്പ് ഇ​ന്ന് സ​മാ​പി​ക്കും. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി യു​വ​ത എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി സാ​മൂ​ഹി​ക സ​ർ​വേ, ച​ർ​ച്ച​ക​ൾ, ക്ലാ​സു​ക​ൾ, സെ​മി​നാ​റു​ക​ൾ, അ​വ​ബോ​ധ​ന പ​രി​പാ​ടി​ക​ൾ, ക​ലാ​സാം​സ്കാ​രി​ക വി​നി​മ​യം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​യി​രു​ന്നു ക്യാ​ന്പി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.


മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ന്‍റെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ്, ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ പി.​ബി സ​നീ​ഷ്, സം​ഗീ​ത നാ​യ​ർ, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ൽ​വി​റ്റോ സ​ജി, ന​സ്രീ​ൻ നാ​സ​ർ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.