നേപ്പാള്‍ പ്രതിനിധി സംഘം കൊച്ചിയില്‍
1454854
Saturday, September 21, 2024 3:23 AM IST
കൊച്ചി: നേപ്പാള്‍ ബന്‍ഗംഗ മേയര്‍ ചക്രപാണി ആര്യാലിന്റെ നേതൃത്വത്തിലുള്ള 30 അംഗ പ്രതിനിധി സംഘം കൊച്ചി നഗരസഭ സന്ദര്‍ശിച്ചു. വിനോദസഞ്ചാരം, വാണിജ്യം, സാംസ്കാരിക വിനിമയം, ആരോഗ്യം എന്നീ മേഖലകളില്‍ കൊച്ചി നഗരവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് നേപ്പാള്‍ പ്രതിനിധിസംഘം താത്പര്യം അറിയിച്ചു.
കൊച്ചി നഗരസഭ നഗരവികസന രംഗത്ത് നടപ്പാക്കി വരുന്ന പദ്ധതികളെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും പ്രതിനിധി സംഘത്തോട് വിശദീകരിച്ചു. കൊച്ചി നഗരത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കൊച്ചി നഗരസഭാ സെക്രട്ടറി ചെല്‍സാസിനി, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ.എന്‍. ബിജോയ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ശശികുമാര്‍ എന്നിവര്‍ പ്രതിനിസംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു.
കൊച്ചി നഗരവും ബന്‍ഗംഗ നഗരവുമായുള്ള ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രതിജ്ഞാബദ്ധരാണെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബന്‍ഗംഗ പ്രതിനിധി സംഘം കൊച്ചി മേയര്‍ എം. അനില്‍ കുമാറിനെ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, ചെയര്മാൻമാര്, നഗരസഭ സെക്രട്ടറി, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.