ഐ​എ​സ്എ​ല്‍ മ​ത്സ​രം : ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, September 22, 2024 3:28 AM IST
കൊ​ച്ചി: ഐ​എ​സ്എ​ല്‍ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തി​നി​ന്നും മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ആ​ലു​വ മ​ണ​പ്പു​റ​ത്ത് ക്ര​മി​ക​രി​ച്ചി​രി​ക്കു​ന്ന ഇ‌​ട​ത്ത് പാ​ര്‍​ക്ക് ചെ​യ്ത് മെ​ട്രോ അ​ട​ക്ക​മു​ള്ള ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തേ​ണ്ട​താ​ണ്. ‌

ഇ​ടു​ക്കി, കോ​ട്ട​യം, പെ​രു​മ്പാ​വൂ​ര്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ തൃ​പ്പൂ​ണി​ത്തു​റ ടെ​ര്‍​മി​ന​ല്‍, വ​ട​ക്കേ​ക്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ൻ ‌എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ണി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം സീ​പോ​ര്‍​ട്ട്എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും എ​ത്തു​ന്ന​വ​ര്‍ വൈ​റ്റി​ല പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.

പ​ശ്ചി​മ​കൊ​ച്ചി, വൈ​പ്പി​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ മ​റൈ​ന്‍ ഡ്രൈ​വ് പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
കാ​ണി​ക​ളു​മാ​യി എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല.


വൈ​കി​ട്ട് അ​ഞ്ചി​ന് ശേ​ഷം എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്ന് ഇ​ട​പ്പ​ള്ളി, ചേ​രാ​ന​ല്ലൂ​ര്‍, ആ​ലു​വ, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ക​ലൂ​ര്‍ ജ​ഗ്ഷ​നി​ല്‍ നി​ന്നും തി​രി​ഞ്ഞ് പൊ​റ്റ​ക്കു​ഴി മാ​മം​ഗ​ലം റോ​ഡ്, ബി.​ടി.​എ​സ് റോ​ഡ്, എ​ള​മ​ക്ക​ര റോ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ലൂ​ടെ ഇ​ട​പ്പ​ള്ളി​യി​ല്‍ എ​ത്തി യാ​ത്ര ചെ​യ്യേ​ണ്ട​താ​ണ്.

ചേ​രാ​ന​ല്ലൂ​ര്‍, ഇ​ട​പ്പ​ള്ളി, ആ​ലു​വ, കാ​ക്ക​നാ​ട് പാ​ലാ​രി​വ​ട്ടം ഭാ​ഗ​ത്ത് നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വൈ​റ്റി​ല ജം​ഗ്ഷ​ന്‍, എ​സ്എ റോ​ഡ് വ​ഴി യാ​ത്ര ചെ​യ്യേ​ണ്ട​താ​ണ്.

മെ​ട്രോ സ​ര്‍​വീ​സ് നീ​ട്ടി

കൊ​ച്ചി: ഐ​എ​സ്എ​ല്‍ മ​ത്സ​രം ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​മേ​ര്‍​പ്പെ​ടു​ത്തി. വൈ​കി​ട്ട് നാ​ലു മു​ത​ല്‍ രാ​ത്രി 11 വ​രെ അ​ഡീ​ഷ​ണ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നും ആ​ലു​വ​യി​ലേ​ക്കും രാ​ത്രി 11ന് ​അ​വ​സാ​ന സ​ര്‍​വീ​സ് പു​റ​പ്പെ​ടും.

ഇ​തി​നു​പു​റ​മേ യാ​ത്ര​ക്കാ​ര്‍​ക്കാ​യി അ​ധി​ക യാ​ത്ര​ക​ളും, മ​റ്റ് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും ജെ​എ​ല്‍​എ​ന്‍ സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.