അ​ങ്ക​മാ​ലി-​കു​ണ്ട​ന്നൂ​ർ ബൈ​പ്പാ​സ്: കാലടിയിൽ യോ​ഗം ചേ​ർ​ന്നു
Sunday, September 22, 2024 3:45 AM IST
കാ​ല​ടി: അ​ങ്ക​മാ​ലി-​കു​ണ്ട​ന്നൂ​ർ ബൈ​പ്പാ​സ് റോ​ഡി​ന്‍റെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 1,14,15,16,17 വാ​ർ​ഡു​ക​ളി​ലെ നൂ​റോ​ളം വീ​ടു​ക​ളും നി​ര​വ​ധി പേ​രു​ടെ സ്ഥ​ല​വും ന​ഷ്പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പ​രി​ഹാ​രം തേ​ടു​ന്ന​തി​നു​മാ​യാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.

മ​റ്റൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന റോ​ജി എം. ​ജോ​ൺ എം ​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യും യോ​ഗ​ത്തെ അ​റി​യി​ച്ചു.

എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ബി​ജു​കു​മാ​റി​ൽ നി​ന്നും ല​ഭി​ച്ച വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​വ​ത​രി​പ്പി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ​ക്കും യോ​ഗ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി.


കെ​ട്ടി​ട​ങ്ങ​ളു​ടെ രേ​ഖ​ക​ൾ കൃ​ത്യ​മാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ധാ​ര​ണ​യാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അം​ബി​ക ബാ​ല​കൃ​ഷ്ണ​ൻ, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ശാ​ന്ത ചാ​ക്കോ, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യ് പോ​ൾ,

മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം​സ​ൺ ചാ​ക്കോ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. 24ന് ​ക​ള​ക്ട​റേ​റ്റി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ഉ​ന്ന​യി​ക്കു​ം.