കഞ്ചാവ് വില്പന: ഹോട്ടൽ തൊഴിലാളിയടക്കം രണ്ടു പേർ പിടിയിൽ
1454859
Saturday, September 21, 2024 3:23 AM IST
ആലുവ: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേർ ഏക്സൈസിന്റെ പിടിയിലായി. ഇന്നലെ രാത്രി ഏഴോടെ ഒരു മലയാളി യുവാവിനെ ചുണങ്ങംവേലിയിൽ നിന്നും ഹോട്ടൽ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ മഹിളാലയം പാലത്തിനടുത്ത ഹോട്ടലിൽ നിന്നുമാണ് പിടികൂടിയത്.
മലയാളിയായ യുവാവിനെയാണ് ആദ്യം ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽ നിന്നും 450 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്നാണ് കഞ്ചാവ് വാങ്ങുന്ന മഹിളാലയം ഭാഗത്തെ ഹോട്ടൽ തൊഴിലാളിയായ ഇതരസംസ്ഥാനക്കാരനെ ആദ്യ പ്രതിയെക്കൊണ്ട് ഫോൺ വിളിപ്പിച്ചാണ് കുടുക്കിയത്.
ഹോട്ടൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിലും പറോട്ട് ലൈനിലെ ഒരു വീട്ടിലും എക്സൈസ് സംഘം പരിശോധന നടത്തിയെങ്കിലും കൂടുതൽ ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല.