സ്വച്ഛതാ ഹി സേവ, ലോഗോ പ്രകാശനം ചെയ്തു
1454873
Saturday, September 21, 2024 3:50 AM IST
മരട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ രണ്ടു മുതൽ ആറുമാസം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വച്ഛതാ ഹി സേവാ 2024-ന്റെ ലോഗോ പ്രകാശനം നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ റിനി തോമസ്, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, ചന്ദ്രകലാധരൻ, മിനി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
ഒക്ടോബർ രണ്ടിന് മരട് നഗരസഭയിൽ നിലവിലുള്ള ആർആർഎഫിനോട് ചേർന്ന് കേരള ഖര മാലിന്യ പരിപാലന പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്ന ആർആർഎഫിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.