പുതുമോടിയില്‍ ഫോര്‍ട്ട്കൊച്ചി നെഹ്റു പാര്‍ക്ക്
1454871
Saturday, September 21, 2024 3:35 AM IST
കൊച്ചി: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഫോര്‍ട്ട്കൊച്ചിയിലെ നെഹ്റു പാര്‍ക്ക് തുറന്നു. സ്മാര്‍ട്ട് മിഷന്റെ ഭാഗമായി കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡാണ് 93 ലക്ഷം രൂപ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മള്‍ട്ടിപ്ലേ സ്റ്റേഷനുകള്‍, സ്ലൈഡ്, ക്ലൈംബേഴ്സ്, സ്വിംഗ്സ്, മെറി ഗോ റൗണ്ട്, റൈഡേഴ്സ്, സീസോ, ഇപിഡിഎം ഫ്ലോറിംഗ് ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്ന വിവിധ കളി ഉപകരണങ്ങള്‍ എന്നിവ നവീകരണത്തിന്റെ ഭാഗമായി പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇതിനുപുറമേ പാർക്കിലെ മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടങ്ങളും ലൈറ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാത, ലാന്‍ഡ്സ്കേപ്പിംഗ് എന്നിവയുടെ നവീകരണത്തോടൊപ്പം കൂടുതല്‍ സുരക്ഷയും സൗകര്യവുമൊരുക്കുന്നതിനായി അതിര്‍ത്തി ഭിത്തികള്‍ ഫീഡിംഗ് ബ്ലോക്ക്, പുതിയ ടോയ്ലറ്റ് ബ്ലോക്കുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ജെ. മാക്സി എംഎല്‍എ അധ്യക്ഷത വഹിച്ചു.