സൗജന്യ ദന്ത പരിശോധനാ ക്യാന്പ്
1454889
Saturday, September 21, 2024 3:58 AM IST
തിരുമാറാടി: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ റോട്ടറി സുസ്മിതം സാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ദന്തപരിശോധന, കൃത്രിമ പല്ലുസെറ്റ് ക്യാന്പ് കാക്കൂർ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ നടന്നു. കെ. ഫ്രാൻസിസ് ജോർജ് എംപി ക്യാന്പ് ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് പ്രസിഡന്റ് പി.ജി. സിനോജ് അധ്യക്ഷത വഹിച്ചു. കാക്കൂർ സെന്റ് ജോസഫ്സ് സ്വാശ്രയസംഘം, മൈത്രി റസിഡന്റ്സ് അസോസിയേഷൻ, കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാന്പ് സംഘടിപ്പിച്ചത്.
തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കാക്കൂർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഏബ്രഹാം കുളമാക്കിൽ, മാർ ബസേലിയോസ് ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ,
കോളജ് ബോർഡംഗം പ്രിറ്റ്സി പോൾ, റോട്ടറി ക്ലബ് സർവീസ് പ്രോജക്ട് ഡയറക്ടർ ടി.എ. ജോണ്സണ്, സെന്റ് ജോസഫ് സ്വാശ്രയ സംഘം പ്രസിഡന്റ് ബിജു തറമഠം, മൈത്രി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോംസണ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.