എംഡിഎംഎയുമായി യുവാവ് കുടുങ്ങി
1454862
Saturday, September 21, 2024 3:35 AM IST
കൊച്ചി: യുവാക്കള്‍ക്കിടയില്‍ ഉപയോഗിത്തിനായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിലായി.
വടുതല ജനകീയ റോഡ് കാടംപറമ്പില്‍ വീട്ടില്‍ കെ.പി. ഫെബിനെ(31)യാണ് എറണാകുളം നോര്‍ത്ത് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. പ്രതിയുടെ വടുതലയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 17.66 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
എംഡിഎംഎ കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.