ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്നു
Saturday, September 21, 2024 3:35 AM IST
ഏ​ലൂ​ർ:​ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ മു​ഖഛാ​യ മാ​റ്റി​കൊ​ണ്ട് പു​തി​യ ന​ഗ​ര​സ​ഭ മ​ന്ദി​രം പ​ണി​യാ​നു​ള്ള ഡിപിആ​റി​ന് ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ൺ​സി​ലി​ൽ അം​ഗീ​കാ​ര​മാ​യി. നി​ർ​മ്മാ​ണ​ത്തി​ന് വേ​ണ്ട
ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.

26,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന് 14.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ചെ​ല​വി​നാ​ണ് കൗ​ൺ​സി​ലി​ൽ അം​ഗീ​ക​ര​മാ​യ​ത്. പൊ​തു​ജ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ് പ്ലാ​ൻ ചെ​യ്തി​ട്ടു​ള്ള​ത്.


ജ​ന​സേ​വ​ന​കേ​ന്ദ്രം, വി​പു​ലീ​ക​രി​ച്ച ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ൾ, അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും, ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, വി​ശാ​ല​മാ​യ കൗ​ൺ​സി​ൽ ഹാ​ൾ, പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ്ലാ​നി​ലു​ണ്ട്. ന​ഗ​ര​സ​ഭ​ചെ​യ​ർ​മാ​ൻ എ.ഡി. സു​ജി​ൽ കൗ​ൺ​സി​ലി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.