വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1454734
Friday, September 20, 2024 10:24 PM IST
പിറവം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാമമംഗലം ഊരമന പെരുവംമൂഴി കുറുങ്ങാട്ട് നിഷാന്ത് നാരായണ(37) നാണ് മരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് നാലിന് രാത്രി പന്ത്രണ്ടോടെ കാക്കനാട് വാഴക്കാലയിലാണ് അപകടമുണ്ടായത്. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ എഫ് ആൻഡ് ബി വിഭാഗത്തിൽ ജോലിക്കാരനായ നിഷാന്ത് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്പോഴായിരുന്നു അപകടം. നിഷാന്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ യുവാവിനെ ആദ്യം കാക്കനാട് സണ്‍റൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
പെരുവംമൂഴി കുറുങ്ങാട്ട് പരേതനായ നാരായണന്റെയും രാമമംഗലം കിഴുമുറി തേവർകാട്ടിൽ കുടുംബാഗം രാധാമണിയുടെയും മകനാണ്. ഭാര്യ: അനു മൂത്തകുന്നം മടപ്ലാത്തുരുത്ത് ആണ്ടലാട്ട് കുടുംബാംഗം. സഹോദരങ്ങൾ: നയന, നിത. സംസ്കാരം ഇന്ന് 12.30ന് പെരുവംമൂഴിയിലെ വീട്ടുവളപ്പിൽ.