രാ​ജ​ഗി​രി ആ​ശു​പ​ത്രി വ​ഴി കൂ​ടു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍
Sunday, September 22, 2024 3:45 AM IST
ആ​ലു​വ: രാ​ജ​ഗി​രി ആ​ശു​പ​ത്രി​യെ ബ​ന്ധി​പ്പി​ച്ച് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി. പാ​ല​ക്കാ​ട് നി​ന്നും രാ​ജ​ഗി​രി ആ​ശു​പ​ത്രി വ​ഴി തൊ​ടു​പു​ഴ​യി​ലേ​ക്കാ​ണ് പു​തി​യ ബ​സ് സ​ര്‍​വീ​സ്.

പാ​ല​ക്കാ​ട് നി​ന്ന് പു​ല​ര്‍​ച്ചെ 5.40 ന് ​ആ​രം​ഭി​ക്കു​ന്ന സ​ര്‍​വീ​സ് 9.40 ന് ​രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ​ത്തി 11 ഓ​ടെ തൊ​ടു​പു​ഴ​യി​ല്‍ എ​ത്തു​ന്ന വി​ധ​മാ​ണ് ക്ര​മീ​ക​ര​ണം. വൈ​കു​ന്നേ​രം നാ​ലി​ന് ബ​സ് തി​രി​കെ പാ​ല​ക്കാ​ടേ​ക്ക് പു​റ​പ്പെ​ടും.


കാ​ന്‍​സ​ര്‍ രോ​ഗി​ക​ള​ട​ക്ക​മു​ള​ള​വ​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് രാ​ജ​ഗി​രി ആ​ശു​പ​ത്രി വ​ഴി നേ​ര​ത്തേ ര​ണ്ട് സ​ര്‍​വീ​സു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി തു​ട​ങ്ങി​യി​രു​ന്നു.

ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്ത് നി​ന്നും രാ​ജ​ഗി​രി ആ​ശു​പ​ത്രി വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കും കൊ​ല്ല​ത്തു നി​ന്നും രാ​ജ​ഗി​രി ആ​ശു​പ​ത്രി വ​ഴി പെ​രു​മ്പാ​വൂ​രി​ലേ​ക്കു​മാ​ണ് സ​ര്‍​വീ​സു​ക​ള്‍.