ബീ​ച്ചു​ക​ളി​ൽ തീ​ര​ശു​ചീ​ക​ര‌​ണം നടത്തി
Sunday, September 22, 2024 3:28 AM IST
ചെ​റാ​യി: അ​ന്താ​രാ​ഷ്ട്ര കോ​സ്റ്റ​ൽ ക്ലീ​ൻ അ​പ് ഡേ -2024 ​ന്‍റെ ഭാ​ഗ​മാ​യി കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ ന​ട​ത്തി​യ തീ​രശു​ചീ​ക​ര​ണം ഉ​ദ്ഘാ​ട​നം കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. നി​ര​വ​ഹി​ച്ചു. ​കോ​സ്റ്റ​ൽ ഡി​സ്ട്രി​ക്ട് ക​മാ​ൻ​ഡ​ർ എ​ൻ. ര​വി അ​ധ്യ​ക്ഷ​നാ​യി.

ദ​ക്ഷി​ണേ​ഷ്യ​ൻ മേ​ഖ​ല യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് എ​ൻ​വ​യോ​ൺ​മെ​ന്‍റ് പ്രോ​ഗ്രാം , സൗ​ത്ത് ഏ​ഷ്യ കോ-​ഓ​പ്പ​റേ​റ്റീ​വ് എ​ൻ​വ​യോ​ൺ​മെ​ന്‍റ് പ്രോ​ഗ്രാം , ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്താ​ലാ​യി​രു​ന്നു പ​രി​പാ​ടി.


കു​ഴു​പ്പ​ള്ളി കൂ​ടാ​തെ ചെ​റാ​യി, ഫോ​ർ​ട്ട് കൊ​ച്ചി ബീ​ച്ചു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി. യ​ജ്ഞ​ത്തി​ൽ 1800 കി​ലോ മാ​ലി​ന്യം ശേ​ഖ​രി​ച്ച് നീ​ക്കി.

ചെ​റാ​യി ബീ​ച്ചി​ൽ ന​ട​ന്ന തീ​ര​ശു​ചീ​ക​ര​ണ ദി​നം കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​സ്റ്റ് ഗാ​ർ​ഡ് എ​യ​ർ എ​ൻ​ക്ലേ​വ് കൊ​ച്ചി ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ഡെ​പ്യൂ​ട്ടി ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ രോ​ഹി​ത് വോ​ഹ്‌​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.