മ​ഹാ​സ​മാ​ധി: ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം
Sunday, September 22, 2024 3:45 AM IST
ആ​ലു​വ: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ പാ​ദ​സ്പ​ർ​ശ​ത്താ​ൽ പ​വി​ത്ര​മാ​യ ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ ഗു​രു​ദേ​വ​ന്‍റെ 97-ാമ​ത് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ന്നു. മ​ഹാ​സ​മാ​ധി പൂ​ജ​യി​ലും സ​മൂ​ഹ​പ്രാ​ർ​ഥ​ന​യി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് ശ്രീ​നാ​രാ​യ​ണീ​യ​ർ പ​ങ്കെ​ടു​ത്തു.

ആ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ധ​ർ​മ്മ​ചൈ​ത​ന്യ​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ വൈ​കി​ട്ട് മൂന്നിന് ​മ​ഹാ​സ​മാ​ധി പൂ​ജ. സ്വാ​മി​നി മാ​താ നാ​രാ​യ​ണ ദ​ർ​ശ​ന​മ​യി, സ്വാ​മി​നി മാ​താ നാ​രാ​യ​ണ ചി​ത് വി​ലാ​സി​നി, സ്വാ​മി​നി മാ​താ ചി​ത് പ്ര​കാ​ശി​നി, മ​ധു​സൂ​ദ​ന​ൻ ശാ​ന്തി, ച​ന്ദ്ര​ൻ ശാ​ന്തി എ​ന്നി​വ​രും ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പു​ല​ർ​ച്ചെ ഗു​രു​മ​ന്ദി​ര​ത്തി​ൽ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി പി.​കെ. ജ​യ​ന്ത​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ശാ​ന്തി​ഹ​വ​നം, അ​ഷ്ട​ദ്ര​വൃ ഗ​ണ​പ​തി​ഹ​വ​നം, ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, ഉ​പ​വാ​സം, പ്രാ​ർ​ഥന, സ​ത്സം​ഗം, മ​ഹാ​ശാ​ന്തി ഹ​വ​നം, ക​ല​ശ പൂ​ജ എ​ന്നി​വ ന​ട​ന്നു. വൈ​കി​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ച്ച മ​ഹാ​സ​മാ​ധി പൂ​ജ​യി​ലും സ​മൂ​ഹ പ്രാ​ർ​ത്ഥ​ന​യി​ലും ആ​യി​ര​ങ്ങ​ൾ എ​ത്തി. തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും ന​ട​ത്തി.


നെ​ടു​മ്പാ​ശേ​രി: ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്‍റെ 97മ​ത് സ​മാ​ധി​ദി​നം മേ​യ്ക്കാ​ട് എ​സ്എ​ൻഡിപി ശാ​ഖ​യു​ടെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു.​ രാ​വി​ലെ മു​ത​ൽ ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും പ്രാ​ർ​ഥ​ന​യും ഉ​പ​വാ​സ​വും തു​ട​ർ​ന്ന് പ്ര​സാ​ദ​വി​ത​ര​ണ​വും ന​ട​ത്തി.

ച​ട​ങ്ങു​ക​ൾ​ക്ക് ശാ​ഖ പ്ര​സി​ഡന്‍റ് കെ.ബി. സ​ജി, സെ​ക്ര​ട്ട​റി എം.പി. സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ആ​ർ. സോ​ജ​ൻ , ഷീ​ജ ന​ള​ൻ, എം. ​സ​തീ​ഷ്കു​മാ​ർ, കെ.എ​സ്. ചെ​ല്ല​പ്പ​ൻ , എം.കെ. ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.