വിമുക്തഭടന്മാരുടെ വാർഷിക കുടുംബ സംഗമം ഇന്ന്
1455148
Sunday, September 22, 2024 4:05 AM IST
കോതമംഗലം: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമുക്തഭടന്മാരുടെ വാർഷിക കുടുംബ സംഗമം ഇന്ന് നടക്കും. രാവിലെ 10ന് കോതമംഗലം ബൈപ്പാസ് റോഡിലുള്ള അങ്ങാടി മർച്ചന്റ് ഗസ്റ്റ് ഹൗസിൽ ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാനം നിർവഹിക്കും.
സംഘടനയിലെ 80 വയസ് പൂർത്തീകരിച്ച അംഗങ്ങളെ നഗരസഭാധ്യക്ഷൻ കെ.കെ. ടോമി പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിക്കും. മാതൃകാ പ്രസിഡന്റായി സംഘടനയുടെ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച യൂണിറ്റ് പ്രസിഡന്റ് വി.സി. പൈലിയെ അഖിലേന്ത്യാ വൈസ് ചെയർമാൻ വി.എസ്. ജോണ്‍ ആദരിക്കും.
1999ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് വിജയിച്ച യൂണിറ്റിലെ 55 ധീരയോദ്ധാക്കളെ ജില്ലാ പ്രസിഡന്റ് എം.എൻ. അപ്പുക്കുട്ടൻ മെഡൽ അണിയിച്ച് ആദരിക്കും. യൂണിറ്റിലെ മാതൃക കർഷകരായ ടി.ജെ. ജോണി, ഇ.എൻ. ദിവാകരൻ, പി.എ. പൗലോസ് എന്നിവരെ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എൻ. നായർ ആദരിക്കും.
യൂണിറ്റിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. മുകുന്ദൻ അനുമോദിക്കും. ഡോക്ടറേറ്റ് ലഭിച്ച യൂണിറ്റംഗം ഡോ. ഷിബു അഗസ്റ്റിനെ വാർഡംഗം കെ.വി. തോമസ് ആദരിക്കും. രക്ഷാധികാരി എ.ടി. ജോർജ്, സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഇ.ടി. ചന്ദ്രസേനൻ,
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി. രവീന്ദ്രൻ, ജില്ലാ സെക്രട്ടറി വത്സ നരേന്ദ്രനാഥ്, യൂണിറ്റ് പ്രസിഡന്റ് ശ്രീജ ദിവാകരൻ, യൂണിറ്റ് വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ സരിതാസ് നാരായണൻ നായർ, യൂണിറ്റ് സെക്രട്ടറി എം.എം. മീരാൻ എന്നിവർ പ്രസംഗിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും സദ്യയും ഒരുക്കിയിട്ടുണ്ട്.