മെഡൽ ജേതാക്കളെ ആദരിച്ചു
1454885
Saturday, September 21, 2024 3:58 AM IST
കോതമംഗലം: സിഐഎസ്സിഇ സ്കൂളുകളുടെ കൗണ്‍സിൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ നടത്തിയ ദേശീയ കരാട്ടെ ചാന്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർ നാഷണൽ സ്കൂളിലെ വിദ്യാർഥികളും കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബിലെ അംഗങ്ങളുമായ താരങ്ങളെ റോട്ടറി ഭവനിൽ നടന്ന അനുമോദന ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സ്വീകരണ സമ്മേളനം ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. റോട്ടറി കരാട്ടെ ക്ലബ് പ്രസിഡന്റ് കെ.ഐ. ജേക്കബ് അധ്യക്ഷത വഹിച്ചു.
സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. വിനോദ് കുമാർ ജേക്കബ്, റോട്ടറി ക്ലബ്ബ് ട്രഷറർ ചേതൻ റോയി, ജില്ലാ കരാട്ടെ ദോ അസോസിയേഷൻ ഭരണസമിതി അംഗങ്ങളായ റെനി പോൾ, സോഫിയ എൽദൊ, ജയ സതീഷ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഭരണസമിതിയംഗം ജോയി പോൾ, എംഎ ഇന്റർനാഷണൽ സ്കൂൾ കരാട്ടെ കോച്ച് ആൻ മരിയ ഷാജൻ എന്നിവർ പ്രസംഗിച്ചു.
ആണ്‍കുട്ടികളുടെ 19 വയസിനു താഴെ 82 കിലോ വിഭാഗത്തിൽ അച്യുത് മനീഷ്, പെണ്‍കുട്ടികളുടെ 19 വയസിനു താഴെ 40 കിലോ വിഭാഗത്തിൽ സാറ സോബിൻ എന്നിവർ സ്വർണം കരസ്ഥമാക്കി. ഇരുവരും മഹാരാഷ്ട്രയിൽ നടക്കുന്ന സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.
പെണ്‍കുട്ടികളുടെ 68 കിലോ വിഭാഗത്തിൽ സെയിൻ തംരൻ വെങ്കലവും, പെണ്‍കുട്ടികളുടെ 14 വയസിനു താഴെ 40 കിലോ വിഭാഗത്തിൽ മറിയം ഹന്ന എൽസണ്‍ വെങ്കലവും നേടി. സോഷിഹാൻ ജോയി പോൾ ആണ് മുഖ്യ പരിശീലകൻ.