ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
1454872
Saturday, September 21, 2024 3:50 AM IST
അങ്കമാലി: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന് ആഴകം ഡിസ്ട്രിക്റ്റിന്റെ നേതൃത്വത്തില്‍ കെ.വി. തരിയന്‍ കോറെപ്പിസ്കോപ്പ സ്മാരക ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. പൂതംകുറ്റി സെന്റ് മേരീസ് പള്ളിയില്‍ നടന്ന ഫൈനല്‍ മത്സരങ്ങള്‍ വികാരി ഫാ. ഡോണ്‍ പോള്‍ ഉദ്ഘാടനം ചെയ്തു.
ജൂണിയര്‍ വിഭാഗത്തില്‍ ആഴകം സെന്റ് മേരീസ് ഹെര്മ്മോന് സണ്‍ഡേ സ്കൂളിലെ എലിസബത്ത് സൂസന് ബേസില്‍, നാഷ് ജോര്‍ജ് വിപിന്‍ എന്നിവരും സീനിയര്‍ വിഭാഗത്തില്‍ പൂതംകുറ്റി സെന്റ് മേരീസ് സണ്‍ഡേ സ്കൂളിലെ ഹന്ന ലാലു, ആന്‍ മരിയ എല്‍ദോ എന്നിവരും
പ്ലസ് വണ്‍, പ്ലസ് ടു വിഭാഗത്തില്‍ ആഴകം സെന്റ് മേരീസ് ഹെര്മ്മോന് സണ്‍ഡേ സ്കൂളിലെ പി.ജി. ജീവയും അധ്യാപകരുടെ വിഭാഗത്തില്‍ പീച്ചാനിക്കാട് മൗണ്ട് താബോര്‍ സെന്റ് ജോര്‍ജ് സണ്‍ഡേ സ്കൂളിലെ ഷെല്‍ബി ജേക്കബ്, ദിനി ഷാജു എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിജയികള്‍ക്ക് മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് ഉപഹാരങ്ങള്‍ സമ്മാനിച്ചു.