കുഴി മൂടിയില്ല; വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ചു
1454884
Saturday, September 21, 2024 3:58 AM IST
മൂവാറ്റുപുഴ: നഗരത്തിലെ 130 കവലയിൽ അറ്റകുറ്റപ്പണിക്കായി വാട്ടർ അഥോറിറ്റി കുഴിയെടുത്തതോടെ രൂപപ്പെട്ട ഗർത്തം മൂടാത്തതിൽ പ്രതിഷേധിച്ച് നഗരസഭാംഗങ്ങളുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി അധികൃതരെ ഉപരോധിച്ചു.
നഗരസഭാംഗങ്ങളായ സിനി ബിജു, ജോസ് കുര്യാക്കോസ് കണ്ണാത്തുകുഴി, ജിനു മടേക്കൽ എന്നിവരാണ് സൂപ്രണ്ടിംഗ് എൻജിനീയറെയും എക്സിക്യൂട്ടീവ് എൻജിനീയറെയും ഉപരോധിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ രണ്ടു ദിവസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
ഉറപ്പു പാലിച്ചില്ലെങ്കിൽ 23ന് എംഎൽഎയുടെ നേതൃത്വത്തിൽ കൂടുതൽ ജനപിന്തുണയോടെ സമരം ശക്തമാക്കുമെന്ന് നഗരസഭാംഗങ്ങൾ മുന്നറിയിപ്പ് നൽകി.