തൈക്കൂടം സെന്റ് റാഫേല്‍സ് പള്ളിയില്‍ തിരുനാളിന് 25ന് കൊടിയേറും
1454866
Saturday, September 21, 2024 3:35 AM IST
കൊച്ചി: തൈക്കൂടം സെന്റ് റാഫേല്‍സ് പള്ളിയില്‍ വിശുദ്ധ റാഫേല്‍ മാലാഖയുടെയും പരിശുദ്ധ അമലേത്ഭവ മാതാവിന്റെയും 179-ാം കൊന്പ്രേരിയ തിരുനാളിന് 25ന് കൊടിയേറും. വൈകുന്നേരം 5.30ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൊടിയേറ്റും. തുടര്‍ന്ന് ആറിന് ദിവ്യബലി, വചനപ്രഘോഷണം. രാത്രി 7.30ന് കോഴിക്കോട് നാടകം.
26ന് രാവിലെ 6.15ന് എലക്തോറന്മാര്ക്ക് വേണ്ടിയുള്ള ദിവ്യബലി. വൈകുന്നേരം ആറിന് തിരുനാള്‍ സമൂഹ ദിവ്യബലി, വചനപ്രഘോഷണം. രാത്രി 7.30ന് തൈക്കൂടം ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍. 27ന് വൈകുന്നേരം ആറിന് ദിവ്യബലി, വചനപ്രഘോഷണം.
രാത്രി 7.30ന് തണല്‍ പാരാപ്ലജിക് പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി ഫ്രീഡം ഓണ്‍ വീല്‍സ് എന്ന പേരില്‍ അവതരിപ്പിക്കുന്ന വീല്‍ ചെയറില്‍ ഇരിക്കുന്നവരുടെ മോട്ടിവേഷന്‍ ഷോ, കരോക്കെ ഗാനമേള, മിമിക്രി.
28ന് വൈകുന്നേരം ആറിന് തിരുനാള്‍ സമൂഹ ദിവ്യബലി, വചനപ്രഘോഷണം. തുടര്‍ന്ന് കാഴ്ച വയ്പ്, പ്രദക്ഷിണം. തിരുനാള്‍ ദിനമായ 29ന് രാവിലെ 6.30ന് ദിവ്യബലി. 9.30ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി.
വചനപ്രഘോഷണം. തുടര്‍ന്ന് പ്രദക്ഷിണം. വൈകീട്ട് ആറിന് തിരുനാള്‍ സമാപന ദിവ്യബലി, കൊടിയിറക്കം. രാത്രി ഏഴിന് കെഎല്‍സിഎയുടെ നേതൃത്വത്തില്‍ തൈക്കൂടം ബീറ്റ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് 24.