28 മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, September 22, 2024 3:28 AM IST
കൊ​ച്ചി: കൊ​ച്ചി റി​ഫൈ​ന​റി​യു​ടെ പെ​ട്രോ​ളി​യം പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ 28 മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ജോ​സ് ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്ത് നി​ന്നും ദ​ര്‍​ബാ​ര്‍ ഹാ​ള്‍ റോ​ഡ് വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു.

ഈ ​ഭാ​ഗ​ത്തേ​ക്ക് വ​ട​ക്കു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് അ​വ​ന്യൂ റോ​ഡ് വ​ഴി പ്ര​വേ​ശി​ക്ക​ണം. തെ​ക്കു ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ച​ര്‍​ച്ച് ലാ​ന്‍റിം​ഗ് റോ​ഡ്, ഫോ​ര്‍​ഷോ​ര്‍ റോ​ഡ്, വാ​രി​യം റോ​ഡ് വ​ഴി​യാ​ണ് പ്ര​വേ​ശി​ക്കേ​ണ്ട​ത്.