വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ 6.81 കോടിയുടെ പദ്ധതികൾ
1454611
Friday, September 20, 2024 3:55 AM IST
കോതമംഗലം: മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് 6.81 കോടിയുടെ 11 പദ്ധതികൾ നടപ്പാക്കുമെന്ന് ആന്റണി ജോണ്‍ എംഎൽഎ. വടാട്ടുപാറ പലവൻപടി മുതൽ ആനക്കയം വരെ നാല് കിലോമീറ്ററും ഇടമലയാർ ചെക്ക്പോസ്റ്റ് മുതൽ പലവൻപടി വരെ 2.5 കിലോ മീറ്ററും ഭൂഗർഭ കേബിൾ സ്ഥാപിക്കും.
ഇടമലയാർ സബ് സ്റ്റേഷൻ മുതൽ ചെക്ക് പോസ്റ്റ് വരെ 1.5 കിലോമീറ്റർ യുജി കേബിൾ വലിക്കുകയും ചെയ്യുന്നതോടെ കുട്ടന്പുഴ ഭാഗത്തേക്ക് ഇടമലയാർ സബ് സ്റ്റേഷനിൽനിന്ന് ഒരു പുതിയ 11 കെവി ഫീഡർ ലഭിക്കുമെന്നും എംഎൽഎ അറിയിച്ചു.
ഇതുവഴി കോതമംഗലം സബ് സ്റ്റേഷനിൽ നിന്നുള്ള കീരംപാറ 11 കെവി ഫീഡർ കീരംപാറ ഭാഗത്തേക്ക് മാത്രമായി ഉപയോഗപ്പെടുത്തുവാൻ കഴിയും. പ്രദേശങ്ങളിലെ വോൾട്ടേജ് മെച്ചപ്പെടുത്തുന്നതിനും വൈദ്യുതി മുടക്കം കുറക്കുന്നതിനും സഹായകരമാവുന്നതുമാണ്. വടാട്ടുപാറ അരീക്ക സിറ്റി ജംഗ്ഷൻ മുതൽ എടത്തിട്ടപ്പടി വരെ 2.5 കിലോമീറ്റർ എബിസി വലിക്കും.
കോട്ടപ്പടിയിൽ പേഴാട് മുതൽ കണ്ണക്കട വരെ 4.2 കിലോമീറ്റർ ഭൂഗർഭ കേബിൾ വലിക്കും. വിമലഗിരി മുതൽ ഗ്യാസ് എ.ബി വരെ 2.2 കിലോമീറ്റർ യുജി കേബിളും സ്ഥാപിക്കും.
കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ മലനാട് വരെ 300 മീറ്റർ ദൂരം ഭൂഗർഭ കേബിൾ വലിക്കും, നേര്യമംഗലം ടൗണ്‍ മുതൽ ഫാം എ.ബി വരെ 140 മീറ്റർ ഭൂഗർഭ കേബിളിടും.
ഊന്നുകൽ തേൻകോട് എ.ബി മുതൽ തേങ്കോട് ട്രാൻസ്ഫോർമർ വരെ ഒരു കിലോമീറ്റർ എബിസി വലിക്കും, കരിമരുതുംചാൽ റീ കണ്ടക്ടറിംഗ് ജോലി, ഇരുമലപടി കനാൽ മുതൽ പാനിപ്രകാവ് ട്രാൻസ്ഫോർമർ വരെ 800 മീറ്റർ എബിസി വലിക്കുന്നതുമാണ് പദ്ധതിയിലുള്ളത്.