പള്ളുരുത്തി സ്നേഹഭവനില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
1454867
Saturday, September 21, 2024 3:35 AM IST
കൊച്ചി: കൊച്ചിന് കോര്‍പറേഷന്റെ കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ സ്നേഹഭവന് ഡോണ്‍ബോസ്കോയുടെ സുവര്‍ണ ജൂബിലി പ്രമാണിച്ച് സ്നേഹ ഭവനില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം നടത്തി.
മുന്‍ കൊച്ചി മേയര്‍ സൗമിനി ജെയിന് സംഗമം ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ വൈസ് പ്രൊവിന്‍ഷ്യാൽ ഫാ. ഷാല്ബിന് കാളഞ്ചേരി അധ്യക്ഷനായിരുന്നു.
കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ മുഖ്യപ്രഭാഷണം നടത്തി.ഫാ. ജോയ്സ്, ഫാ. പി.ഡി. തോമസ്, മുന്‍ മേയര്‍ സോഹന്‍, സോണി, ബിജുമോന്, ബാബു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ ഓണാഘോഷം നടന്നു.