അപകീര്‍ത്തിപ്പെടുത്തൽ; റിമ കല്ലിങ്കല്‍ പരാതി നല്കി
1454860
Saturday, September 21, 2024 3:23 AM IST
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതിയുമായി നടി റിമ കല്ലിങ്കല്‍. കൊച്ചി ഡിസിപിക്കാണ് റിമ പരാതി നല്‍കിയത്. എട്ടു പേര്‍ക്കെതിരെയാണ് പരാതി.
അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നീ ആരോപണങ്ങളഅ് ഉന്നയിച്ചാണ് നടി ഡിസിപിക്ക് പരാതി നല്‍കിയത്.
ഇ മെയില്‍ മുഖാന്തിരമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിച്ഛായ മോശമാക്കുന്നതായും റിമയുടെ പരാതിയില്‍ പറയുന്നു. പരാതി എറണാകുളം സെന്‍ട്രല്‍ എസിപി അന്വേഷിക്കും. റിമയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.
നേരത്തെ തമിഴ് ഗായിക സുചിത്രയ്ക്കെതിരെ റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. റിമയുടെ കൊച്ചിയിലെ വസതിയില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണത്തിലായിരുന്നു നടപടി.