കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 22, 2024 4:05 AM IST
കോ​ത​മം​ഗ​ലം: മാ​ർ ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി ന​ട​പ്പാ​ക്കു​ന്ന കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കു മാ​തൃ​ക​യാ​ണെ​ന്ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ. ചെ​റി​യ പ​ള്ളി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ ബ​സേ​ലി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ 46-ാം വാ​ർ​ഷി​ക​വും ആ​ശു​പ​ത്രി ന​ട​പ്പാ​ക്കു​ന്ന കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

മാ​ർ ബേ​സി​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ർ ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​റി​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​ക​ൾ എം​ബി​എം​എം അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​നോ​യ് തോ​മ​സ് മ​ണ്ണ​ഞ്ചേ​രി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ന്‍റെ​കൂ​ടെ പ്ര​ഖ്യാ​പി​ച്ചു. കാ​രു​ണ്യ ഗ്രാ​മം, കാ​രു​ണ്യ സ്പ​ർ​ശം എ​ന്നീ പ​ദ്ധ​തി​ക​ൾ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ഏ​റ്റ​വും പ്ര​യോ​ജ​പ്പെ​ടു​ന്ന​താ​യി​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.


ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 250 നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് മു​ട്ട് മാ​റ്റി​വ​യ്‌​ക്ക​ൽ ശ​സ്ത്ര​ക്രി​യ, ഹെ​ർ​ണി​യ, തൈ​റോ​യി​ഡ്, യു​ട്ര​സ് റി​മൂ​വ​ൽ ശാ​സ്ത്ര​ക്രി​യ​ക​ൾ എ​ന്നി​വ 50 ശ​ത​മാ​നം സൗ​ജ​ന്യ നി​ര​ക്കി​ൽ ചെ​യ്തു ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് കാ​രു​ണ്യ സ്പ​ർ​ശം. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് എ.​ജി. ജോ​ർ​ജ്, വാ​ർ​ഡം​ഗം കെ.​എ. നൗ​ഷാ​ദ്, ബി ​അ​ഞ്ഞി​ലി​വേ​ലി​ൽ,

ഏ​ലി​യാ​സ് കീ​രാ​ന്പ​ല​യി​ൽ, റോ​യ് എം. ​ജോ​ർ​ജ്, എം.​എ​സ്. എ​ൽ​ദോ​സ്, ജോ​ർ​ജ് കൂ​ർ​പ്പി​ള്ളി, പി.​ഐ. ബേ​ബി, ഐ​സ​ക് കോ​ര, തോ​മ​സ് മാ​ത്യു, ജോ​ർ​ജ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി സ്റ്റാ​ഫു​ക​ളു​ടെ​യും സ്റ്റാ​ഫു​ക​ളു​ടെ കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.