കു​റു​മ​ശേ​രി​യി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും വ​ഴി​യോ​ര​ക്ക​ച്ച​വ​ട​വും നി​രോ​ധി​ക്കും
Sunday, September 22, 2024 3:45 AM IST
നെ​ടു​മ്പാ​ശേ​രി : കു​റു​മ​ശേ​രി​യി​ൽ അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പാ​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി.​ജ​യ​ദേ​വ​ൻ അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കുരു​ക്ക് സൃ​ഷ്ടി​ക്കു​ന്ന അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

ഇ​തി​നാ​യി വ്യാ​പാ​രി​ക​ൾ, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള യോ​ഗ​വും പ​ഞ്ചാ​യ​ത്തി​ൽ വി​ളി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ​വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കു​റു​മ​ശേ​രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പൊ​തു ടോ​യ്‌​ല​റ്റ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തും.​


അ​തോ​ടൊ​പ്പം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ബ​സ് സ്റ്റോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് വ്യാ​പാ​രി​ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജം​ഗ്ഷ​നി​ൽ എ​ത്തി വ്യാ​പാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. ജോ​യ്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. ത​രി​യ​ൻ, പ്ര​മോ​ദ് പ​ള്ള​ത്ത്, പി.​ഡി. ര​വീ​ന്ദ്ര​ൻ, എ.​എം. ശ്രീ​ജി​ത്ത്,അ​മ​ൽ പാ​ട്ടീ​ൽ എ​ന്നി​വ​രും പ്ര​സി​ഡ​ന്‍റി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.