എട്ടു ബീച്ചുകൾ ശുചീകരിക്കുന്നു
1454864
Saturday, September 21, 2024 3:35 AM IST
കൊച്ചി: സമുദ്രത്തെ സംരക്ഷിക്കാൻ ആദ്യം തീരങ്ങൾ സംരക്ഷിക്കു എന്ന ആശയവുമായി പരിസ്ഥിതി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എട്ടു ബീച്ചുകൾ ശുചീകരിക്കുന്നു. മിനിസ്ട്രി ഓഫ് എർത്ത് ആൻഡ് സയൻസ്, മിനിസ്ട്രി ഓഫ് ഫോറസ്റ്റ് ആൻഡ് എൻവേയേൺമെന്റൽ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം.
ഫോർട്ടുകൊച്ചിയിൽ രാവിലെ ഏഴിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കൊഴുപ്പള്ളി, ചെല്ലാനം പുത്തൻബീച്ച്, പുതുവൈപ്പ്, ചെറായി, മുനന്പം, എളങ്കുന്നപ്പുഴ, വളപ്പ് ബീച്ച് എന്നിവിടങ്ങളിലും ശുചീകരണം നടക്കും.