ഫസ്റ്റ് എയ്ഡ് ബോക്സുകൾ വിതരണം ചെയ്തു
1454886
Saturday, September 21, 2024 3:58 AM IST
മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഓട്ടോറിക്ഷകളിൽ സ്ഥാപിക്കുവാനുള്ള ഫസ്റ്റ് എയ്ഡ് ബോക്സുകൾ വിതരണം ചെയ്തു.
ലയണ്‍സ് ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് മൂവാറ്റുപുഴ നഗരത്തിലെ ഓട്ടോറിക്ഷകളിൽ സ്ഥാപിക്കുവാനായി ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തത്. മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ നിർധന രോഗികൾക്കുള്ള സാന്പത്തിക സഹായ വിതരണവും നടന്നു.
ഫസ്റ്റ് എയ്ഡ് കിറ്റിന്റെ വിതരണോദ്ഘാടനം മുൻ പ്രസിഡന്റ് തോമസ് മാത്യുവും ചികിത്സാ സഹായ വിതരണം മുൻ പ്രസിഡന്റ് എ.ആർ. ബാലചന്ദ്രനും നിർവഹിച്ചു.
മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജഗൻ ജെയിംസ് അധ്യക്ഷത വഹിച്ചു. വാർഡംഗം ബിന്ദു ജയൻ മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് ക്ലബ് സെക്രട്ടറി ബിജു കെ. തോമസ്, ട്രഷറർ വർഗീസ് നിരവത്ത്, എം.വി. ജോസ്, എൻ. ശിവദാസ്, എസ്. ബാലചന്ദ്രൻ നായർ, ജയ ബാലചന്ദ്രൻ, എ.എൻ. സിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.