മഞ്ഞപ്ര പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ ധർണ
1454865
Saturday, September 21, 2024 3:35 AM IST
മഞ്ഞപ്ര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ദിര ഗാന്ധി കൾചറൽ ഫോറം, ഐഎൻടിയുസി മഞ്ഞപ്ര മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മഞ്ഞപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പൊതുശ്മശാനം അനുവദിക്കുക, ബസ് സ്റ്റാൻഡ് പ്രവർത്തനം കാര്യക്ഷമമാക്കുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ചന്ദ്രപ്പുരയിൽ ഓപ്പൺ എയർ സ്റ്റേജ് നിർമാണം ആരംഭിക്കുക, വടക്കുംഭാഗം ചന്ദ്രപ്പുര കവലകളിൽ ശുചിമുറി അനുവദിക്കുക, പൊതുമാർക്കറ്റ് നിർമാണം വേഗത്തിലാക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യുക,
വൺവേ സമ്പ്രാദായം നടപ്പിലാക്കുക, ചന്ദ്രപ്പുരയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കുക, പ്രധാന കവലകളിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രം അനുവദിക്കുക, കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ നടപ്പിലാക്കുക, പോലീസ് എയ്ഡ് പോസ്റ്റും സിസിടിവി കാമറയും ഏർപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഞ്ഞപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്.
സമരം ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു പുളിക്കൽ ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു.
രാജൻ പല്ലൂർ, സരിത സുനിൽ ചാലാക്ക, സിജു ഈരാളി, അഡ്വ. ജേക്കബ് മഞ്ഞളി, ഷമിത ബിജോ, ടിനു മോബിൻസ് , അജിത്ത് വരയിലാൻ, ജോസഫ് തോമസ്, ഡേവീസ് മണവാളൻ , ജോസൺ വി. ആന്റണി,അലക്സ് ആന്റു, ഷൈബി പാപ്പച്ചൻ, എം.ഇ. സെബാസ്റ്റ്യൻ, ലാലു പുളിക്കത്തറ, സ്റ്റിലിൻ മഞ്ഞളി , സണ്ണി പൈനാടത്ത് ,
ആന്റു മാണിക്കത്താൻ, ഡേവീസ് ചൂരമന, കെ.എ. വർഗീസ്, ബൈജു കോളാട്ടുകുടി, ബിനോയ് പാറയ്ക്ക, രാജു ഡേവീസ്, ജോമോൻ ഓലിയപ്പുറം, പാപ്പച്ചൻ കരിങ്ങേൻ,ദിനു ജോർജ്, ജോസ് അരീക്കൽ, പി.വി. ജോബി, നിക്കോളാസ് ചിറമേൽ എന്നിവർ പ്രസംഗിച്ചു.