ഇ​രു​ട്ടു​കു​ത്തികൾ മാ​റ്റു​ര​യ്ക്കു​ന്ന ഗോ​തു​രു​ത്ത് വ​ള്ളം​ക​ളി ഇ​ന്ന്
Sunday, September 22, 2024 3:28 AM IST
പ​റ​വൂ​ർ: ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ൾ മാ​റ്റു​ര​യ്ക്കു​ന്ന ഗോ​തു​രു​ത്ത് വ​ള്ളം​ക​ളി ഇ​ന്ന്. ക​ട​ൽ​വാ​തു​രു​ത്തി​നും മൂ​ത്ത​കു​ന്ന​ത്തി​നും മ​ധ്യേ ഒ​ഴു​കു​ന്ന പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യി​ലാ​ണ് വേ​ഗ​പ്പോ​രി​ന്‍റെ തി​ര​യി​ള​ക്കം.

ക​ട​ൽ​വാ​തു​രു​ത്ത് ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ കു​രി​ശി​ന്‍റെ മ​ഹ​ത്വീ​ക​ര​ണ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഗോ​തു​രു​ത്ത് ദി ​സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്‌​സ് ക്ല​ബ്ബാ​ണ് (എ​സ്എ​സി) 87-ാമ​ത് ജ​ല​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഈ ​സീ​സ​ണി​ൽ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ജ​ലോ​ത്സ​വ​മാ​ണി​ത്. എ ​ഗ്രേ​ഡി​ൽ താ​ണി​യ​ൻ, പൊ​ഞ്ഞ​ന​ത്ത​മ്മ ന​മ്പ​ർ വ​ൺ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഒ​ന്നാ​മ​ൻ, ഗോ​തു​രു​ത്തു​പു​ത്ര​ൻ, തു​രു​ത്തി​പ്പു​റം, പു​ത്ത​ൻ​പ​റ​മ്പി​ൽ, വെ​ണ്ണ​ക്ക​ല​മ്മ, താ​ണി​യ​ൻ ദി ​ഗ്രേ​റ്റ് എ​ന്നീ വ​ള്ള​ങ്ങ​ൾ മാ​റ്റു​ര​യ്ക്കും.

ചെ​റി​യ​പ​ണ്ഡി​ത​ൻ, ഗോ​തു​രു​ത്ത്, മ​യി​ൽ​പ്പീ​ലി, ശ്രീ​മു​രു​ക​ൻ, പ​മ്പാ​വാ​സ​ൻ, വ​ട​ക്കും​പു​റം, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ര​ണ്ടാ​മ​ൻ, സെ​ന്‍റ് ജോ​സ​ഫ് ര​ണ്ടാ​മ​ൻ, ത​ട്ട​ക​ത്ത​മ്മ, മ​ട​പ്ലാ​തു​രു​ത്ത് എ​ന്നി​വ​യാ​ണ് ബി ​ഗ്രേ​ഡി​ൽ അ​ങ്ക​ത്തി​നി​റ​ങ്ങു​ക. 516 മീ​റ്റ​ർ ദൂ​ര​മു​ള്ള ട്രാ​ക്കി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.


11.30 ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ വ​ള്ളം​ക​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​സി പ്ര​സി​ഡ​ന്‍റ് നി​വി​ൻ മി​ൽ​ട്ട​ൻ അ​ധ്യ​ക്ഷ​നാ​കും. വ​ട​ക്കേ​ക്ക​ര എ​ച്ച്എം​ഡി​പി സ​ഭാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ന​ന്ത​ൻ പ​താ​ക ഉ​യ​ർ​ത്തും. ഹൈ​ബി ഈ​ഡ​ൻ എം​പി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. മു​ത്തൂ​റ്റ് അ​ക്കാ​ദ​മി ടെ​ക്ന‌ി​ക്ക​ൽ ഡ​യ​റ​ക്‌​ട​ർ ബി​ജോ​യ് ബാ​ബു തു​ഴ കൈ​മാ​റും.

ക​ട​ൽ​വാ​തു​രു​ത്ത് പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് തേ​ല​ക്കാ​ട്ട് ട്രാ​ക്ക് ആ​ശീ​ർ​വ​ദി​ക്കും. ജേ​താ​ക്ക​ൾ​ക്ക് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ട്രോ​ഫി ന​ൽ​കും.