അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ം; റോ​ഡിലെ ടൈ​ലു​ക​ൾ പൊളിഞ്ഞു തുടങ്ങി
Sunday, September 22, 2024 3:54 AM IST
ത​പ്പൂ​ണി​ത്തു​റ: കൊ​ച്ചി മെ​ട്രോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​ട്ട മു​ത​ൽ എ​സ്എ​ൻ ജം​ഗ്ഷ​ൻ വ​രെ നി​ർ​മി​ച്ച ന​ട​പ്പാ​ത​യു​ടെ ഭാ​ഗ​മാ​യി ഇ​ട​റോ​ഡു​ക​ളു​ടെ തു​ട​ക്ക ഭാ​ഗ​ത്ത് ഇ​ട്ട ടൈ​ലു​ക​ൾ ഓ​രോ​ന്നാ​യി പൊ​ളി​ഞ്ഞു തു​ട​ങ്ങി.

വ​ട​ക്കേ​ക്കോ​ട്ട​യി​ൽനി​ന്നും മ​ഞ്ഞേ​ലി​പ്പാ​ട​ത്തേ​യ്ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​ട്ടി​രി​ക്കു​ന്ന ടൈ​ലു​ക​ളാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധം ഇ​പ്പോ​ൾ ഇ​ള​കി​ക്കി​ട​ക്കു​ന്ന​ത്. മെ​യി​ൻ റോ​ഡി​ൽ നി​ന്നും തു​ട​ങ്ങു​ന്ന ഇ​ട​റോ​ഡു​ക​ളു​ടെ​യെ​ല്ലാം പ്രാ​രം​ഭ ഭാ​ഗം ന​ട​പ്പാ​ത​യു​ടെ ഉ​യ​ര​ത്തി​നൊ​പ്പി​ച്ച് ഉ​യ​ർ​ത്തി​യാ​ണി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് വി​രി​ച്ചി​രി​ക്കു​ന്ന ടൈ​ലു​ക​ളാ​ണ് വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​കു​ന്ന​ത്.

അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​മാ​ണ് ടൈ​ലു​ക​ൾ ഓ​രോ​ന്നാ​യി പൊ​ളി​യു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. മെ​റ്റ​ൽ പൊ​ടി നി​ര​ത്തി അ​തിനു മു​ക​ളി​ൽ സി​മ​ന്‍റ് വെ​ള്ളം ക​ല​ക്കി​യൊ​ഴി​ച്ചാ​ണ് ടൈ​ലു​ക​ൾ വി​രി​ച്ചി​രി​ക്കു​ന്ന​ത്.


ചെ​റു​തും വ​ലു​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഇ​വ​യ്ക്ക് മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ന്ന​തോ​ടെ ടൈ​ലു​ക​ൾ ഓ​രോ​ന്നാ​യി ഇ​ള​കി​പ്പോ​കു​ക​യാ​ണ്. ഇ​തി​നോ​ട​കം പ​ല ഇ​ട​റോ​ഡു​ക​ളു​ടെ​യും തു​ട​ക്ക​ഭാ​ഗം ഇ​പ്ര​കാ​രം ഇ​ള​കി​പ്പൊ​ളി​ഞ്ഞി​ട്ടു​ണ്ട്.

ഗ​താ​ഗ​തം അ​സാ​ധ്യ​മാ​കു​ന്ന​തോ​ടെ മെ​ട്രോ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന രീ​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. കൂ​ടാ​തെ പേ​ട്ട മു​ത​ൽ എ​സ്എ​ൻ ജം​ഗ്ഷ​ൻ വ​രെ ഫു​ട്‌​പാ​ത്തി​ൽ കൂ​ടി വാ​ഹ​ന​ങ്ങ​ൾ പോ​കാ​തി​രി​ക്കാ​ൻ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​രി​ങ്ക​ൽ തൂ​ണു​ക​ളും ഓ​രോ​ന്നാ​യി ഒ​ടി​ഞ്ഞ് വീ​ണ് തു​ട​ങ്ങി​യ​താ​യി പ​രി​സ​ര​ത്തു​ള്ള വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.