പ്ര​കൃ​തി​ക്കാ​യി യു​വാ​ക്ക​ളു​ടെ "ഗ​ര്‍​ജ​നം'
Sunday, September 22, 2024 3:28 AM IST
കൊ​ച്ചി: റാ​പ്പ് ഗാ​ന​ത്തി​ലൂ​ടെ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം അ​റി​യി​ക്കു​ന്ന "ഗ​ര്‍​ജ​നം' പു​റ​ത്തി​റ​ങ്ങി. ഫ്യൂ​ജി​യാ​ണ് ഗ​ര്‍​ജ​ന​ത്തി​ന്‍റെ വ​രി​ക​ള്‍ എ​ഴു​തി സം​ഗീ​തം ന​ല്‍​കി പാ​ടി​യി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി​യെ മ​റ​ന്നു​ള്ള മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ല്‍ വി​സ്മ​രി​ക്ക​പ്പെ​ട്ടു പോ​കു​ന്ന ജീ​വ​നു​ക​ളു​ടെ പ്ര​ധാ​ന്യ​ത്തെ കു​റി​ച്ചാ​ണ് ഗാ​നം ച​ര്‍​ച്ച ചെ​യു​ന്ന​ത്.

എ​ന്തെ​ല്ലാം വെ​ട്ടി​പി​ടി​ച്ചാ​ലും മ​നു​ഷ്യ​ന് അ​വ​സാ​നം അ​ഭ​യ​സ്ഥാ​ന​മാ​യി മാ​റു​ന്ന​ത് പ്ര​കൃ​തി​യും ന​ല്ല കു​റെ മ​നു​ഷ്യ​രും മാ​ത്ര​മാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് റാ​പ്പ് ഗാ​ന​ത്തി​ലൂ​ടെ ന​ല്‍​കു​ന്ന​ത്.


പ്ര​കൃ​തി ത​ന്നെ​യാ​ണ് മ​നു​ഷ്യ​രു​ടെ സം​ര​ക്ഷ​ക​യെ​ന്നും അ​തി​നാ​ല്‍ പ്ര​കൃ​തി സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും പ​റ​ഞ്ഞ് വ​യ്ക്കു​ന്ന​താ​ണ് റാ​പ്പ് ഗാ​നം. ജെ​ജെ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ജെ​സ്റ്റി​ന്‍ ജെ​യിം​സാ​ണ് നി​ര്‍​മി​ച്ച​ത്. ഷി​നൂ​ബ് ടി. ​ചാ​ക്കോ​യാ​ണ് ഗാ​ന​ത്തി​ന്‍റെ സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.