പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം 23ന്
1454875
Saturday, September 21, 2024 3:50 AM IST
കൊരട്ടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അൻപത് നിർധന കുടുംബങ്ങൾക്ക് സ്ഥലവും വീടും കൈമാറുന്ന രേഖാസമർപ്പണവും, ആയിരത്തി അഞ്ഞൂറ് നിർധന കുംടുബങ്ങളെ ജീവിതാന്ത്യംവരെ സൗജന്യമായി പരിപാലിക്കുന്ന പതിനാല് സാന്ത്വന കേന്ദ്രങ്ങളുടെ വാർഷികാഘോഷവും,
നൂറ് കിടപ്പ് രോഗികൾക്ക് പരിചരണം നൽകുന്ന വയോമിത്രം പുനരധിവാസ പദ്ധതിയുടെ താക്കോൽ സമർപ്പണവും ശിലാഫലകം അനാച്ഛാദനവും മുഖ്യമന്ത്രി നിർവഹിക്കും.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ മന്ത്രി അഡ്വ. കെ. രാജന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും.