നി​ക്സ​നു ഭാ​ര്യ വൃ​ക്ക ന​ൽ​കും; ശ​സ്ത്ര​ക്രി​യാ ചെ​ല​വി​ന് സു​മ​ന​സു​ക​ൾ ക​നി​യ​ണം
Sunday, September 22, 2024 3:54 AM IST
വൈ​പ്പി​ൻ: ഓ​ട്ടോ ഡ്രൈ​വ​റാ​യ കു​ടും​ബ​നാ​ഥ​ൻ വൃ​ക്ക മാ​റ്റി​വ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സ​ഹാ​യം തേ​ടു​ന്നു. നാ​യ​ര​മ്പ​ലം ക​ടേ​ക്കു​രി​ശി​ങ്ക​ൽ പു​തി​യ​വീ​ട്ടി​ൽ നി​ക്സ​ൻ ജോ​ർ​ജാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. വാ​യി​ലെ കാ​ൻ​സ​ർ രോ​ഗ​ത്തി​ന് പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി കോ​ട്ട​യം ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ അ​സു​ഖം ഭേ​ദ​മാ​യ ഘ​ട്ട​ത്തി​ലാ​ണ് വൃ​ക്ക​രോ​ഗം പി​ടി​പെ​ടു​ന്ന​ത്.

ആ​ഴ്ച​യി​ൽ മൂ​ന്ന് ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഭാ​ര്യ ഡിം​ന​യു​ടെ വൃ​ക്ക​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. പു​റ​മെ മു​പ്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സി​യ്ക്കാ​യി ചെ​ല​വ് വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.


ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് വി​വാ​ഹ​പ്രാ​യ​മാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ൾ​പ്പെ​ടു​ന്ന കു​ടും​ബം ചി​കി​ത്സ​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ന്ന​ത്. ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യ നി​ധി രൂ​പീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു ബി​നോ​ദ് ചെ​യ​ർ​പേ​ഴ്സ​നും , വാ​ർ​ഡ് മെ​മ്പ​ർ ജെ​യ്നി സേ​വ്യ​ർ ക​ൺ​വീ​ന​റും , ബാ​ങ്ക് ഭ​ര​ണ സ​മി​തി​യം​ഗം കെ.ജെ. ഫ്രാ​ൻ​സി​സ് ട്ര​ഷ​റ​റു​മാ​യ സ​മി​തി​യു​ടെ പേ​രി​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ നാ​യ​ര​മ്പ​ലം ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട് . അ​ക്കൗ​ണ്ട് ന​ന്പ​ർ 858210210000023, ഐ​എ​ഫ്എ​സ്‌​സി കോ​ഡ് ബി​കെ​ഐ​ഡി 0008582.