വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
1454735
Friday, September 20, 2024 10:24 PM IST
പെരുന്പാവൂർ: പുഴയിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. ഓണന്പിള്ളി ഇട്ടിയാട്ടിര അബൂബക്കറിന്റെ മകൻ അൽഹാഫിസ് മുഹമ്മദ് അൽഫാസ് (17) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ഓടെ ഓണന്പിള്ളി പാറക്കടവിലായിരുന്നു അപകടം.
പെരുന്പാവൂർ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ അൽഹാഫിസിനെ കണ്ടെത്തി ഉടൻ പെരുന്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി.
മാതാവ്: ഖദീജ. സഹോദരങ്ങൾ: ആമിർ സുഹൈൽ, സെൻഹ ഫാത്തിമ. തോട്ടക്കാട്ടുകര ദറസ് വിദ്യാർഥിയും മാറന്പള്ളി എംഇഎസ് കോളജ് ബിഎസ്സി ഇലക്ട്രോണിക്സ് ഒന്നാം വർഷ വിദ്യാർഥിയുമായിരുന്നു അൽഹാഫിസ്.
സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷിന്റെ നേതൃതത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യൻ, ഗ്രേഡ്. അസി. സ്റ്റേഷൻ ഓഫീസർ എൻ.കെ. സോമൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡി), സി.എ. നിഷാദ്, പി.യു. പ്രമോദ് കുമാർ, ജെയ്സ് ജോയ്, ഷാജൂ അബ്രാഹാം, എൽദോ ഏലിയാസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.