ത​ങ്ക​പ്പ​ന് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ സ​മ​ർ​പ്പ​ണം ഇ​ന്ന്
Sunday, September 22, 2024 3:54 AM IST
പെ​രു​മ്പാ​വൂ​ർ: കീഴില്ലത്തെ തങ്കപ്പന് നിർമിച്ചു നൽകുന്ന വീടിന്‍റെ താക്കോൽദാനം ഇന്നു നടക്കും. രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് മെ​മ്പ​ർ ജോ​യ് പ​തി​ക്ക​ലിന്‍റെ നേത‌ൃത്വത്തിൽ ജ​ന​കീ​യ സ​മി​തി ഉ​ണ്ടാ​ക്കിയാണ് തങ്കപ്പനു വീടു നിർമിച്ചു നൽകിയത്.

കീ​ഴി​ല്ലം എ​ട്ടാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന കു​ഞ്ഞാ​പ്പി ത​ങ്ക​പ്പ​നാ​യു​ള്ള വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടി​ട്ട് ഏ​താ​നും മാ​സ​ങ്ങ​ളെ ആ​യു​ള്ളൂ, ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ജ​ന​കീ​യ പി​ന്തു​ണ​യോ​ടു​കൂ​ടി​യാ​ണ് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നേരത്തെ വളരെ പരിതാപകരമായ അവസ്ഥയിലുള്ള ഒരു കുടിലിലായിരുന്നു തങ്കപ്പൻ താമസിച്ചിരുന്നത്. മ​ണ്ണൂ​ർ സെന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലെ യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ കൂ​ടി പ്ര​വ​ർ​ത്ത​ന ഫ​ല​മാ​യി​ട്ടാ​ണ് വീ​ട് നി​ർ​മാ​ണം ഇ​ത്ര വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​യ​ത്.

ഒ​രു നാ​ടി​ന്‍റെ സ്വ​പ്ന പൂ​ർ​ത്തീ​ക​ര​ണ​മാ​യി ഇ​ന്ന് രാ​വി​ലെ 11 ന് ചാ​ല​ക്കു​ടി എം​പി ബെ​ന്നി ബ​ഹ​നാ​നും പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി​യും ചേ​ർ​ന്ന് വീ​ടി​ന്‍റെ താ​ക്കോ​ൽ സ​മ​ർ​പ്പി​ക്കും.


നാ​ടൊ​ന്നാ​യി അ​ണി​നി​ര​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ, പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പോ​ൾ പാ​ത്തി​ക്ക​ൽ, കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ.​ടി. അ​ജി​ത് കു​മാ​ർ, രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ജ​യ​കു​മാ​ർ,

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഷൈ​മി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ലി​ജി​ൻ കോ​ടി​യാ​ട്ട്, പി.​വി. രാ​ജു, സ​ജി ത​ണ്ട​ത്ത്, ജോ​യ് മാ​ത്യു, ജോ​ജോ കീ​ഴി​ല്ലം, യേ​ശു​ദാ​സ് പാ​പ്പ​ച്ച​ൻ, അ​മ​ൽ കീ​ഴി​ല്ലം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ർ​മാണ ക​മ്മി​റ്റി​യാ​ണ് ഭ​വ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്.