മ​ദ​ര്‍ തെ​രേ​സ പ​ള്ളി​യി​ല്‍ ഊ​ട്ടു​നേ​ര്‍​ച്ച ഇ​ന്ന്
Sunday, September 22, 2024 3:54 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ന്ത​യ്ക്ക​ല്‍ വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ള്‍ 27, 28, 29 തീ​യ​തി​ക​ളി​ലാ​യി ആ​ഘോ​ഷി​ക്കും.

തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഊ​ട്ടു​നേ​ര്‍​ച്ച ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം 5.30നു ​ദി​വ്യ​ബ​ലി, നൊ​വേ​ന തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച വി​ത​ര​ണം. 27 നു ​വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് കൊ​ടി​യ​റ്റം, തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി. നൊ​വേ​ന. 28 നു ​രാ​വി​ലെ 7-ന് ​ദി​വ്യ​ബ​ലി തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​ക്ക​ല്‍. വൈ​കു​ന്നേ​രം 5.30 -ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന. പ്ര​ദ​ക്ഷി​ണം ക​രി​മ​രു​ന്ന് പ്ര​യോ​ഗം.


29 നു ​രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി. പ​ത്തി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സം​ഗം പ്ര​ദ​ക്ഷി​ണം. ഇ​ട​വ​ക​യി​ലെ എ​ല്ലാ വീ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തി​രു​നാ​ള്‍ ന​ട​ത്തു​ന്ന​ത് വി​കാ​രി ക്രി​സ്റ്റി മ​ഠ​ത്തി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ളി പാ​റ​യ്ക്ക തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.