ജ​ല്‍ ജീ​വ​ന്‍ റോ​ഡ് കോ​ണ്‍ക്രീ​റ്റ്: ഒ​പ്പുശേ​ഖ​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, July 11, 2024 6:58 AM IST
കു​റി​ച്ചി: ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി കു​ത്തി​പ്പൊ​ളി​ച്ച കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ 48 റോ​ഡു​ക​ള്‍ കോ​ണ്‍ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍ക്കാ​രി​നു ഭീ​മ​ഹ​ര്‍ജി സ​മ​ര്‍പ്പി​ക്കും.

ഭീ​മ​ഹ​ര്‍ജി​ക്കു​ള്ള ഒ​പ്പുശേ​ഖ​ര​ണ പ​രി​പാ​ടി​ക്ക് ഇ​ന്ന് 5.30ന് ​പൊ​ന്‍പു​ഴ വെ​ട്ടി​ത്താ​ത്ത റോ​ഡ്-​പാ​ല​മൂ​ട് ഭാ​ഗ​ത്ത് തുടക്കം കുറി​ക്കും. വാ​ര്‍ഡ് ത​ല ക​ണ്‍വീ​ന​ര്‍ ബി​ന്ദു ഐ​സ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​മ​ര​സ​മി​തി ക​ണ്‍വീ​ന​ര്‍ ഡോ. ​റൂ​ബി​ള്‍ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ര്‍ന്ന് എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും ഒ​പ്പു​ശേ​ഖ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നു മ​ണ്ഡ​ലം​ത​ല ചെ​യ​ര്‍മാ​ന്‍ ആ​ര്‍. രാ​ജ​ഗോ​പാ​ല്‍, ക​ണ്‍വീ​ന​ര്‍ ജ​യിം​സ് കാ​ലാ​വ​ട​ക്ക​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.