ജി​ല്ലാ കു​ടും​ബ​സം​ഗ​മം
Monday, July 29, 2024 3:16 AM IST
പ​ത്ത​നം​തി​ട്ട : കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് ജ്യൂ​വ​ല്‍ അ​പ്ലൈ​യേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ കു​ടും​ബ സം​ഗ​മം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ടി. ര​തീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ​ര​വ​ണ​ന്‍ തി​രു​വ​ന​ന്ത​പു​രം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കെ. ​ക​ണ്ണാ​രം​കോ​ട്, ശ​ശി​ധ​ര​ന്‍, ജി. ​ശെ​ല്‍​വ​രാ​ജ്, രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​പ്ല​യ​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി​യും ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യും സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് കു​ടും​ബ​സം​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. ച​ട​ങ്ങി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് വാ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.